മന്ത്രിമാർക്ക് പിന്നാലെ ജഡ്ജിമാർക്കും പുതിയ കാറു വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചു. നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാുകളാണ് വ്യവസ്ഥകൾക്ക് വിധേയമായി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി വാങ്ങുക.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാര്‍ക്കുള്ള ദീര്‍ഘകാല കരാര്‍ നടപ്പാക്കിയതിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഭാഗിക ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ അക്കാദമിക് – നോണ്‍ അക്കാദമിക് ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിക്കാനാണ് തീരുമാനം.