വീഡിയോ കോൺഫറൻസ് വഴി ഇനി വിവാഹം രജിസ്റ്റർ ചെയ്യാം

വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട. കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക. 

ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. ഇതാണ് ഇനി ഇല്ലാതാകുന്നത്. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുള്ളത്. 

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വിദേശത്തേക്ക് മടങ്ങേണ്ടവർക്കാണ് ഇതേറ്റവും സൗകര്യമാകുക. ഓൺലൈൻ വഴി വിവരങ്ങൾ നൽകിയാൽ മതിയാകും. ഓൺലൈനായ സർട്ടിഫിക്കറ്റും ലഭ്യമാകും. 

Leave a Reply

Your email address will not be published. Required fields are marked *