‘വീഞ്ഞ്, കേക്ക്’ പ്രയോഗം പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ

മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍. വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ വര്‍ശം 700 ഓളം ആക്രമണങ്ങള്‍ നടന്നു. മണിപ്പൂരിന്‍റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ വന്‍ പരാജനയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി ഉണ്ടായില്ലെന്നും മന്ത്രി വിമര്‍ശിച്ചു. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ല. മുസ്ലിം സമുദായങ്ങള്‍ക്കെതിരെയും ആക്രമണം തുടര്‍ക്കഥയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *