വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മറിയാമ്മ ഉമ്മൻ

വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. അക്കാലത്ത് നിരവധി ആരോപണങ്ങൾ കേട്ടതാണെന്നും ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തെന്നും അവർ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്‍റെ ഈ വാക്കുകള്‍.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകമായി പേരിടണമെന്ന് ആ​ഗ്രഹമില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ ജനമനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്നും വ്യക്തമാക്കി. കൂടാതെ വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *