വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല എഫ്ബി പേജിൽ; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും

തൃശൂർ കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം രോഹിത് എസ്എഫ്‌ഐ നേതാവ് അല്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസിൽ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ രോഹിത് പ്രവർത്തിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം രോഹിത്തിനെ ഇന്നലെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ബിരുദ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. സമാനമായി ഇരുപതിലേറെ പെൺകുട്ടികളുടെ ചിത്രം രോഹിത്ത് പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പഠനം പൂർത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത്ത് മിക്ക ദിവസവും കോളജിലെത്തിയിരുന്നു. വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നത്. രണ്ട് ഫോണുകൾ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Leave a Reply

Your email address will not be published. Required fields are marked *