വിദ്യാർഥികളുടെ യൂണിഫോം തീരുമാനിക്കുക പിടിഎയും സ്‌കൂളും: മുഖ്യമന്ത്രി

സ്‌കൂളുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ കുട്ടികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് നടക്കുന്നത്.

സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക. തെറ്റായ ചില പ്രചാരണങ്ങൾ നമ്മുടെ സമൂഹത്തിൽ അഴിച്ചുവിടുകയാണ്. സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാട്ടിലെ ജനങ്ങളെ തെറ്റിപ്പിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *