വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസ്സിലാക്കാന്‍ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം അവതരിപ്പിക്കാന്‍ സി.ബി.എസ്.ഇ

അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസ്സിലാക്കാന്‍ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം അവതരിപ്പിക്കാന്‍ സി.ബി.എസ്.ഇ. സ്ട്രക്ചര്‍ഡ് അസസ്മെന്റ് ഫോര്‍ അനലൈസിങ് ലേണിങ് (സഫല്‍) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷംമുതല്‍ 20,000 സ്‌കൂളുകളില്‍ നടപ്പാക്കും.

നാലു വര്‍ഷത്തിനുള്ളില്‍ ബോര്‍ഡിനുകീഴിലെ എല്ലാ സ്‌കൂളിലേക്കും വ്യാപിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ നാലുലക്ഷം വിദ്യാര്‍ഥികളില്‍ സഫല്‍ ബോര്‍ഡ് നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടെത്തി.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘട്ടങ്ങളില്‍ കുട്ടികളുടെ പഠനനിലവാരം പരിശോധിക്കാന്‍ ദേശീയ വിദ്യാഭ്യാസനയത്തില്‍ ശുപാര്‍ശയുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് സഫല്‍ നടപ്പാക്കുകയെന്ന് സി.ബി.എസ്.ഇ. അക്കാദമിക്‌സ് വിഭാഗം ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ പറഞ്ഞു. ക്ലാസുകളില്‍ പഠിച്ച ആശയങ്ങള്‍ യഥാര്‍ഥ ജീവിതസാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള കുട്ടികളുടെ കഴിവ് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *