വിദ്യാഭ്യാസ മേഖലയിൽ ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ തുടരണമെന്നില്ല; വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് നിലവിൽ കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടു വരാൻ ഇതു പ്രധാന കാരണമാണെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ധനമന്ത്രി ഒരിക്കലും പറയാൻ പോകുന്നില്ല. ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഡൽഹിയിലെ കേരളത്തിന്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചു. മോദി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് അറിയാമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *