വളരെ സന്തോഷകരമായ നിമിഷം; ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ

മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. ജി സുധാകരന്‍റെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്.

ജി.സുധാകരന്‍റെ സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിത്വ വാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് പി ജയരാജൻ. വൈകിട്ട് അഞ്ചിന് ചാരുംമൂട് നടക്കുന്ന പരിപാടിക്ക് തൊട്ട് മുമ്പാണ് ജി സുധാകരന്‍റെ വീട്ടിൽ പി ജയരാജൻ എത്തിയത്.

ഞങ്ങളൊക്കെ വിദ്യാർത്ഥി സംഘടനയിൽ ആയിരുന്നപ്പോൾ ജി സുധാകരൻ ഞങ്ങളുടെ നേതാവായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പി ജയരാജൻ പ്രതികരിച്ചു.

താൻ പ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽ ജി സുധാകരൻ നേതാവാണ്. അന്ന് മുതൽ തികഞ്ഞ ആദരവാണ് അദ്ദേഹത്തോടുള്ളത്. ജി സുധാകരന്‍റെ സഹോദരന്‍റെ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും പി ജയരാജൻ പറഞ്ഞു.

ജി സുധാകരന്‍റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സുധാകരൻ അങ്ങേയറ്റം ആദരവ് ഉള്ള നേതാവാണ്. ദീർഘകാലമായുള്ള ബന്ധത്തെ കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ജി സുധാകരന്‍റെ മകന്‍റെ ഭാര്യ കണ്ണൂരുകാരിയാണ്. വളരെ സന്തോഷകരമായ നിമിഷമാണെന്നും പി ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *