കോൺഗ്രസ് പാർട്ടി വിട്ട കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയംഗം പിപി സുലൈമാൻ റാവുത്തർ സിപിഐഎമ്മിൽ ചേർന്നു. വലതു പക്ഷ വർഗീയതയും ഫാസിസവും തടയാൻ ഇടത്പക്ഷം ശക്തിപ്പെടണം. താൻ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇല്ല. അംഗത്വം പുതുക്കിയിരുന്നില്ല. സിപിഐഎമ്മിൽ ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനം. മുന്‍ എം എല്‍എയും കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതി ആംഗവുമായിരുന്നു പി പി സുലൈമാന്‍ റാവുത്തര്‍.
വലതു പക്ഷ വർഗീയതയും ഫാസിസവും തടയാൻ ഇടത്പക്ഷം ശക്തിപ്പെടണം; കോൺഗ്രസ് വിട്ട പിപി സുലൈമാൻ റാവുത്തർ സിപിഐഎമ്മിൽ ചേർന്നു
