വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം ; പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ജില്ലവിട്ടതായി സൂചന , ഫോണുകൾ സ്വിച്ച് ഓഫ്

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ല. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയിൽ ഇല്ലെന്നാണ് വിവരം. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് പറയുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *