വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തില്‍ കടുവയെ നാട്ടുകാര്കണ്ടു.
തുടര്‍ന്ന് അധികൃതര്‍ എത്തി തിരച്ചില്‍ നടത്തുകയായിരുന്നു. പ്രദേശത്ത് കണ്ട കാല്പാടുകള് കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയുടെ കാലില്‍ വെടിയേറ്റു.
അതേസമയം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പടിത്തറ.