വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെ തുടർന്ന് സിപിഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി. നായരെയാണ് ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
നാലു മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിനു പരാതി ലഭിച്ചത്. വനിതാ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാഗേഷ് ജി.നായരോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം പാർട്ടിയുടെ അന്വേഷണ കമ്മിഷൻ തള്ളി. ഇതേത്തുടർന്ന് ചൊവ്വാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.