വടകരയിൽ നിന്ന് യുവാക്കളെ കംമ്പോഡിയയിലേക്ക് കടത്തിയ സംഭവം; പേരാമ്പ്ര പൊലീസ് കേസെടുത്തു

കോഴിക്കൊട് വടകരയിൽ നിന്ന് യുവാക്കളെ കംമ്പോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. നിലവിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പേരാമ്പ്ര സ്വദേശി അബിൻ ബാബുവിന്റെ അച്ഛന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബാങ്കോക്കിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് യുവാവിനെ കംമ്പോടിയയിൽ കൊണ്ടുപോയി എന്നാണ് പരാതി. എട്ട് യുവാക്കളെയാണ് ഇത്തരത്തിൽ കൊണ്ടുപോയത്. ഇവരിൽ ഏഴ് പേർ തിരിച്ചെത്തിയെങ്കിലും അബിൻ ബാബു ഇപ്പോഴും കംബോഡിയയിൽ തന്നെയാണ്.

തായ്ലൻഡിൽ പരസ്യ കമ്പനിയിലെ തൊഴിലിനെന്ന് പറഞ്ഞ് കൊണ്ടുപോയ യുവാക്കളെ, ഓൺലൈൻ തട്ടിപ്പുകാരായ ഒരു കംബോഡിയൻ കമ്പനിക്ക് പിന്നീട് മറിച്ചുനൽകുകയായിരുന്നു. ആ ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോൾ യുവാക്കളെ കമ്പനി ക്രൂര മർദ്ദനത്തിന് ഇരയാക്കിയിരുന്നു. കെ കെ രമ എംഎൽഎ ഉൾപ്പെടെ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് വിഷയത്തിൽ ഇടപെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *