ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എലത്തൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലോറിയുടെ പുറകിലുണ്ടായിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിങ് സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ നടന്ന അപകടത്തിൽ ഷിൽജ (40) ആണ് മരിച്ചത്.  ഭർത്താവ് ബൈജുവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരുക്കേറ്റു.

ലോറിക്കടിയിൽപ്പെട്ട ഷിൽജ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അതേസമയം, ആംബുലൻസ് സ്ഥലത്തെത്താൻ വൈകിയെന്നും പൊലീസ് ഇടപെട്ടില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രകോപിതരായി. ആദ്യം എത്തിയ 108 ആംബുലൻസിൽ മൃതദേഹം കയറ്റാൻ പറ്റിയില്ല.

പിന്നീട് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അടുത്ത ആംബുലൻസ് എത്തിയത്. ഇത്രയും സമയം മൃതദേഹം റോഡിൽ കിടക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസിനെതിരെ നാട്ടുകാർ തിരിഞ്ഞു.

തുടർന്ന് കമ്മിഷണർ ഉൾപ്പെടെയുള്ളർ സ്ഥലത്തെത്തി. വെസ്റ്റ്ഹിൽ ചുങ്കത്തെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ ആയിരുന്നു ഷിൽജ. ഇതേ സ്ഥാപനത്തിലെ ഫാർമസിസ്റ്റാണ് ബൈജു. മക്കൾ: അവന്തിക (11), അലൻ (9).

Leave a Reply

Your email address will not be published. Required fields are marked *