ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. താഴെ തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി മണ്ഡലം പുനഃസംഘടന പൂർത്തിയാക്കുന്നതടക്കമുള്ളവ യോഗത്തിൽ ചർച്ചയാവും. പുനഃസംഘടനയിലെ പരാതികളും യോഗത്തിൽ ഉയർന്നേക്കും.

യോഗത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളുണ്ടാകാൻ സാധ്യതയില്ല. അതേസമയം സിറ്റിംഗ് എം.പിമാർ തുടരട്ടെ എന്ന നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് രണ്ടാം നിര നേതാക്കളെ വലിയ രീതിയിൽ അസ്വസ്ഥരാക്കാനും അവർക്ക് അതൃപ്തിയുണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരിത്തിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള കാര്യങ്ങൾ സമിതി ചർച്ചചെയ്യും.

പുതുപ്പള്ളി വിജയത്തിന് ശേഷമുള്ള ആദ്യത്തെ രാഷ്ട്രീയകാര്യ സമിതി യോഗമാണിത്. അതുകൊണ്ട്തന്നെ കെ.പി.സി.സി അധ്യക്ഷനും വി.ഡി സതീഷനും തമ്മിൽ മൈക്കിന്റെ പേരിലുണ്ടായ വിവാദവും സമിതി ചർച്ചചെയ്യാൻ സാധ്യതയുണ്ട്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചായായിരുന്നു കൂടാതെ രാഷ്ട്രീയ തലത്തിൽ വലിയ വിമർശനത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ കെ.സുധാകരന്റെ നാക്കുപിഴയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും ചർച്ചയാവും.

Leave a Reply

Your email address will not be published. Required fields are marked *