ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 14 മണ്ഡലങ്ങളിൽ മുന്നേറുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനും 10000 വോട്ടിന് ലീഡ് ചെയ്യുന്നു.
തിരുവനന്തപുരത്ത് ശശി തരൂർ 1000 വോട്ടിൽ കൂടുതൽ ലീഡ് ചെയ്യുന്നു. രാജീവ് ചന്ദ്രശേഖറാണ് ബിജെപി സ്ഥാനാർഥി. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി. ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റെ ലീഡ് 1015 വോട്ടായി ഉയർന്നു. എ.എം.ആരിഫാണ് എൽഡിഎഫ് സ്ഥാനാർഥി.