ലുലു ഗ്രൂപ്പിന് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്

കേരളത്തിലെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് വിഭാഗത്തിലെ 2 അവാർഡുകൾ സ്വന്തമാക്കി ലുലു ഗ്രൂപ്പ്. മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദ തൊഴിലിട അന്തരീക്ഷം ഉറപ്പാക്കുക ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിങ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തിയാണു പുരസ്‌കാരം നൽകുന്നത്.

മികച്ച സൂപ്പർമാർക്കറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് എക്‌സലൻസ് പുരസ്‌കാരം കൊച്ചി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിനു മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ , എച്ച് ആർ വിഭാഗം മേധാവി കെ.പി.രാജീവ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

മികച്ച സ്റ്റാർ ഹോട്ടൽ വിഭാഗത്തിൽ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള കൊച്ചി മാരിയറ്റിനു വേണ്ടി എച്ച്ആർ അസിസ്റ്റന്റ് ഡയറക്ടർ ശ്യാം നായർ, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത്കുമാർ, ലേബർ കമ്മിഷണർ കെ. വാസുകി , വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *