ലാവ്‌ലിൻ കേസ് കാലതാമസം വരുത്തുന്നതിൽ അന്വേഷണം വേണം; ബെന്നി ബെഹനാൻ സുപ്രീം കോടതിക്ക് കത്തയച്ചു

ലാവലിൻ കേസ് ഇനി ഒരിക്കൽപോലും മാറ്റിവയ്ക്കാൻ ആവശ്യപ്പെടില്ല എന്ന് പരാതിക്കാരനും എതിർകക്ഷികളും 2021 ഏപ്രിൽ മാസം തീരുമാനിച്ചതിനു ശേഷവും, കേസ് ബെഞ്ചിൽ വരാതെ ഒന്നര വർഷക്കാലം കാലതാമസം വരുത്തിയ സംഭവത്തിൽ സുപ്രീംകോടതി രജിസ്റ്ററിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.

മറ്റൊരു കേസ് വാദം കേൾക്കാൻ തയ്യാറായിട്ടും ബഞ്ചിൽ വരാതെ ഒരു വർഷക്കാലം താമസിപ്പിച്ച രജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജിസ്ട്രിക് നോട്ടീസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാവലിൻ കേസിൽ വരുത്തിയ കാലതാമസം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ കത്തെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *