റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസിടിച്ചു; വിദ്യാർഥിനിക്കു ദാരുണാന്ത്യം

കോമളപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടിൽ സിയാദിന്റെ മകൾ ഷഫ്ന (15) ആണ് മരിച്ചത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

കോമളപുരത്ത് ട്യൂഷന് എത്തിയതായിരുന്നു ഷഫ്ന. സ്വകാര്യ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരിച്ചെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *