റേഷൻകടയിൽ മസ്റ്ററിങ് നടന്നില്ല; മദ്യപിച്ചെത്തിയയാൾ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു

റേഷൻകടയിൽ മസ്റ്ററിങ് നടക്കാഞ്ഞതിൽ ക്ഷുഭിതനായി മദ്യപിച്ചെത്തിയയാൾ ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ചു. കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എ.ആർ.ഡി. 59-ാം നമ്പർ റേഷൻകടയിലെ സെയിൽസ്മാൻ വലിയകുളങ്ങര മണലിൽ കാട്ടിൽ ശശിധരൻ നായർ (59)ക്കാണ് മർദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടമ്പേരൂർ ചെമ്പകമഠത്തിൽ സനലി(43) നെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെമുതൽ മസ്റ്ററിങ്ങിൽ പാകപ്പിഴകളുണ്ടായിരുന്നു. നാലുമണിക്ക് റേഷൻകടതുറന്ന് ഏതാനും മഞ്ഞക്കാർഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസം വരാൻ ജീവനക്കാരൻ പറഞ്ഞപ്പോൾ ക്ഷുഭിതനായി പുറത്തുപോയ ഇയാൾ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരൻ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശിധരൻ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *