മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നിൽക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ല്.പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൂടാതെ ഗോകുലത്തിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ല എന്നും അദ്ദേഹം വക്തമാക്കി.എസ്എഫ്ഐഒ വീണയെ പ്രതിയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം അദ്ദേഹം വീണ്ടും ഉയർത്തി. ജബൽപൂരിലെ ആക്രമണത്തിന് പിന്നിൽ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ ലഭിക്കുമെന്നും അതുവരെ ബിജെപി കൂടെയുണ്ടാകും. മുനമ്പത്തിന്റെ റവന്യു അവകാശം ലഭിക്കാൻ സമയ പരിധി പറയാൻ കഴിയുമോയെന്ന ചോദ്യത്തോട് കേരളത്തിൽ ഒരു എൻഡിഎ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കൃത്യമായ സമയം പറയാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഇനിയും എന്തെങ്കിലും കുരുക്കിട്ടാൽ ഞങ്ങൾ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി എല്ലായിടത്തും ക്രിമിനലുകൾ ഉണ്ടാകുമല്ലോ. അല്ലാതെ സർക്കാരോ പാർട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയത്. ഗോകുലം സ്ഥാപനങ്ങളിലെ റെയ്ത് രാഷ്ട്രീയ പ്രേരിതമാണെന്ന് തന്നോടാരും പറഞ്ഞിട്ടില്ല സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി നിലപാട്. എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി എന്ന പരാതി താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.