രാജ്യസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

രാജ്യസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പല വിധ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽ ഗാന്ധി റായ്ബറേലിയിൽ ജയിച്ചാൽ വയനാട് സീറ്റിൽ അവകാശ വാദം ഉന്നയിക്കില്ലെന്നും അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *