യേശുവിന്റെ കുരിശ് മരണത്തിന്റെ ഓർമയിൽ ദു:ഖ വെള്ളി ആചരിച്ച് ക്രൈസ്തവർ

യേശുവിന്‍റെ കുരിശു മരണത്തിന്‍റെ ഓർമയിൽ ക്രൈസ്തവർക്കിന്ന് ദുഃഖവെള്ളി. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശുവഹിച്ചുള്ള മലകയറ്റവും ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ പള്ളികളുടെയും സഭകളുടെയും നേതൃത്വത്തിൽ സംയുക്തമായി കുരിശുമല കയറ്റം സംഘടിപ്പിക്കും.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മലങ്കര കത്തോലിക്കാ സഭയും സിറോ മലബാർ സഭയും ചേർന്നായിരിക്കും സംയുക്ത കുരിശുമല കയറ്റം. അതിനുശേഷം പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. ഓർത്തഡോക്സ് – യാക്കോബായ പള്ളികളിലും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ശുശ്രൂഷകൾ നടക്കും. എറണാകുളം മലയാറ്റൂരിലും നിരവധി വിശ്വാസികളാണ് കുരിശുമല കയറാനായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *