മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് അന്തരിച്ചു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്ന എന്‍. മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ 4ന് ഇരുളത്തെ വസതിയായ ഗീതാ ഗാര്‍ഡന്‍സില്‍ നടക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്പതികളുടെ മകനാണ്. ഏറെക്കാലമായി വയനാട്ടിലാണു താമസം.

2001 മുതല്‍ അഞ്ച് വര്‍ഷക്കാലമാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നത്. ജില്ലാ ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചു. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു.

Leave a Reply

Your email address will not be published. Required fields are marked *