മുസ്ലീം വിരുദ്ധ പ്രചാരണം; സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. സിപിഎമ്മിന്‍റെ  മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ ബിജെപിക്ക് സഹായമാവുന്നുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇടതില്ലെങ്കിൽ മുസ്ലീംകൾ രണ്ടാം തരം പൗരൻമാരാകും എന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാൻ സി.പി.എം ശ്രമിച്ചു. ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്.

മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയും ഏറെ പഠിക്കാനുണ്ട്. കേന്ദ്രമന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ലാത്തത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *