മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണറായ അദ്ദേഹം 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുന്‍പ് 1985 മുതല്‍ 1989 വരെ ധനകാര്യമന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *