മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണു; ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് കെ.വി തോമസ്

ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി.

കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു. അതേ സമയം, വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെയാണ്.

കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ ദിനം ആശമാർക്കൊപ്പം എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരൻ അടക്കമുള്ളവർ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ന് രാപ്പകൽ സമരം 26ആം ദിനമാണ്.

Leave a Reply

Your email address will not be published. Required fields are marked *