മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജി; കേസെടുക്കാനാകില്ലെന്ന് വിജിലൻസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി പരി​ഗണിക്കുന്നത് കോടതി മാർച്ച് 27-ലേക്ക് മാറ്റി.

വീണാ വിജയന്റെ കമ്പനിയും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ഈ ആവശ്യത്തെ വിജിലൻസ് കോടതിയിൽ എതിർത്തു. കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലൻസ് അറിയിച്ചു.z

മാസപ്പടി അന്വേഷണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നേരത്തെ വിജിലൻസിൽ പരാതി സമർപ്പിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വാര്‍ത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകള്‍ സഹിതമാണ് അദ്ദേഹം വിജിലന്‍സിന് പരാതി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *