മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശം; പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശത്തിൽ ബി ജെ പി നേതാവ് പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസ്താവന. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നെന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ പി സി ജോർജിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു.

പരാമർശം വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ഇതുകൂടാതെ പി സി ജോർജിനെതിരെ മാഹി എം എൽ എ രമേശ് പറമ്പത്ത് ദേശീയ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പി സി ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഖേദകരമാണെന്ന് മാഹി മേഖല ബി ജെ പി പ്രസിഡന്റ് എ ദിനേശൻ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *