മാസപ്പടി ആരോപണ കേസ് ; മാത്യുകുഴൽനാടന്റെ ഹർജി ഹൈക്കോടതി മാറ്റി വച്ചു

മാസപ്പടി ആരോപണ കേസിൽ മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി ഈ മാസം 18ന് പരി​ഗണിക്കും. ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തില്ല. കേസിൽ മുഖ്യമന്ത്രിയെ എതിർകക്ഷിയാക്കിയത് അനാവശ്യ നടപടിയെന്ന് സർക്കാർ അറിയിച്ചു.

സി.എം.ആർ.എൽ – എക്സലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് മാറ്റിവെച്ചത്.

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഹർജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും ഹർജിയിലുണ്ട്.

പരാതി വീണ്ടും പുതിയതായി പരിഗണിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്നു വ്യക്തമാക്കിയാണ് മാത്യുവിന്റെ ഹർജി വിജിലൻസ് കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *