മാലിന്യനിർമാർജനത്തിന് ഫീസടക്കണം; 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കണം; എംബി രാജേഷ്

സംസ്ഥാനത്ത് മാലിന്യസംസ്‌കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കണം. മാലിന്യ നിർമാർജനത്തിന് തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ച ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാർട്ടി പരിപാടികൾ ഉൾപ്പെടെ മൂന്ന് ദിവസം മുൻപ് അറിയിക്കണം.

അംഗൻവാടി ഒഴികെ മുഴുവൻ സർക്കാർ സ്ഥലങ്ങളിലും മിനി എംസിഎഫ് സ്ഥാപിക്കണം. മാലിന്യം തള്ളുന്നത് പിടികൂടാൻ പൊതു ഇടങ്ങളിൽ കൂടുതൽ ക്യാമറകൾ ഘടിപ്പിക്കും. വ്യാജ ആരോപണങ്ങളുടെ അനാഥ ജഡങ്ങൾ വഴിയിൽ കിടന്ന് ചീഞ്ഞുനാറുന്നു. അവകൂടി സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *