‘മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടും’; സജി ചെറിയാൻ

മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടുമെന്ന് മന്ത്രി സജി ചെറിയാൻ. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോൺഗ്രസിന്റ ശ്രമം. കെഎസ്‌യുക്കാരെ ബലിക്കല്ലിൽ വെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിന്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. ഞങ്ങളെല്ലാം ആദരിക്കുന്ന മാന്യനായ വ്യക്തിയാണ് ജോബ്. വീട് ആക്രമിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോൾ പ്രാദേശിക പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ മാധ്യമങ്ങളിൽ നേരെ തിരിച്ചാണ് വാർത്തകൾ വന്നത്. വീട് ആക്രമിച്ചതിനെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *