മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം

മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. 1988-ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനാല് സെന്റ് ഭൂമിയുടേയും കെട്ടിടത്തിന്റെയും വില്‍പനയും രജിസ്‌ട്രേഷനും സംബന്ധിച്ചുള്ള ഇടപാടില്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ആ ശുപാര്‍ശയിലാണ് ഇപ്പോൾ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

മാത്യു കുഴല്‍നാടന്‍ എം എൽ എയുടെ ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ടിന് കഴിഞ്ഞ ദിവസമാണ് ലൈസൻസ് പുതുക്കി നൽകിയത്. മാർച്ച് 31-ന് ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ നൽകി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോ‍ർഡിൻറെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നി‍ദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്. അതേസമയം പഞ്ചായത്തിന്റെ വസ്തുനികുതി രേഖകളിൽ റിസോർട്ടിനുള്ള ലൈസൻസെന്നാണ് മുൻവർഷം രേഖപ്പടുത്തിയിരിക്കുന്നത്. എന്നാൽ ഇത്തവണ ലൈസൻസ് ഹോംസ്റ്റേയിലേക്ക് മാറിയിരിക്കുകയാണ്. മുൻവർഷം റിസോർട്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ക്ലെറിക്കൽ പിഴവാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *