മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ കെപിസിസി അംഗവും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ കെപിഎസ് ആബിദ് തങ്ങളാണ് പാർട്ടിയിൽനിന്നും രാജിവെച്ചത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ വിഭാഗീയ പ്രവർത്തനങ്ങളിൽ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ജോയ് പ്രസിഡന്റായതുമുതൽ ചെറുകാവ് പഞ്ചായത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ജോയിയുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് അഞ്ച് മാസങ്ങൾക്ക് മുമ്പുതന്നെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആബിദ് തങ്ങൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറത്ത് കോൺഗ്രസ് നേതാവ് കെപിഎസ് തങ്ങൾ പാർട്ടിവിട്ടു; തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ
