മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ
പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്.
റിഷാദ്,ഖാലിദ്, സൈയ്തലവി,ഷിഹാബ് എന്നിവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിൽ
