മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തുന്നു; ഫോറസ്റ്റ്  ഉദ്യോഗസ്ഥർ  സാമൂഹിക  വിരുദ്ധരായും  ഗുണ്ടകളായും  മാറുമെന്ന് പി വി അൻവർ

സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബിൽ വളരെ അപകടകാരിയാണെന്ന് പി വി അൻവർ എംഎൽഎ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നൽകുന്ന ബില്ലാണിതെന്ന് അൻവർ ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തിൽ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ സർക്കാരിന്റെ നിലപാട് മാറി. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.

മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. അതിനാലാണ് ഈ വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാമൂഹിക വിരുദ്ധരും ഗുണ്ടകളുമായി മാറും.

ഇത് അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ്. ഈ നിയമത്തിനെതിരെ ശക്തമായ സമരം നടത്തും. ഇത് മൂടിവയ്ക്കപ്പെട്ട ഭേദഗതിയാണ്. വനം മന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ടാണ്. മന്ത്രിയെ മാറ്റിയാൽ വന ഭേദഗതി നിയമം പാസാക്കാനാകില്ല. ഇത് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി എ കെ ശശീന്ദ്രനെ മാറ്റാത്തത്’ പി വി അൻവർ ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി വി അൻവർ പാണക്കാട് സാദിഖലി തങ്ങളെ കാണും.

അൻവറിന്റെ വാർത്താ സമ്മേളനത്തിൽനിന്ന്

വനനിയമഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാനാണ് നീക്കം. വനം മന്ത്രി എന്തു സംഭാവനയാണ് കേരളത്തിന് നൽകിയിരിക്കുന്നത്.

 ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം? കാർബൺ പുറന്തള്ളുന്നത് കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാർബൺ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥർ വനംവിസ്തൃതി വർധിപ്പിക്കുന്നത്. ‌എന്തുപറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ചു പറയുന്നവർ ഇതിന് ഉത്തരം പറയണം.യുഡിഎഫ് അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎൽഎ സ്ഥാനവും മറ്റു പദവികളും തരണ്ട.

Leave a Reply

Your email address will not be published. Required fields are marked *