‘മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതി’; രമേശ് ചെന്നിത്തല

മദ്യത്തിന് വില കൂട്ടിയതിനു പിന്നിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമ്മാതാക്കൾക്ക് ആണ്. ടിപി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യ ഉൽപാദകർ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയത്. തീരുമാനം പിൻവലിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മേൽ വലിയ ഭാരമാണ് പാൽ വില വർധനകൊണ്ട് ഉണ്ടാവുന്നത്. ജനങ്ങൾക്ക് മേൽ വലിയ ഭാരം ഉണ്ടാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *