മദ്യനയം; പുതിയ ബ്രൂവറി-ഡിസ്റ്റിലറി ഇടപാടിന് ഇനി തടസ്സമില്ല

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുമ്പോഴും സർക്കാർ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന മദ്യനയം. പുതിയ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സഹായിക്കുന്ന നയമാണ് ഇത്തവണയും സർക്കാർ സ്വീകരിച്ചത്.

ഐ.ടി.കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവിൽപ്പനശാലകൾ ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യവസായപാർക്കുകളിലേക്കും നീളും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്ക് നിശ്ചിതകാലയളവിൽ ബിയറും വൈനും വിളമ്പാൻ അനുമതിവേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായമേഖലയിൽനിന്നുള്ള ആവശ്യമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരി സുലഭമാകും.

കള്ളിന്റെ ബ്രാൻഡിങ്ങും വിപണിവർധന ലക്ഷ്യമിട്ടാണ്. സ്വന്തമായി കള്ളുചെത്താനുള്ള അവകാശമാണ് നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്ക് നൽകിയത്.

മദ്യവ്യവസായികൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം ഏറക്കുറെ അനുവദിച്ചുകൊണ്ടാണ് സർക്കാരിന്റെ ഇത്തവണത്തെ നയം. പുതിയ ബാറുകളും ബിയർ-വൈൻ പാർലറുകളും തുടങ്ങുന്നതിന് തടസ്സമില്ല. ഇതോടെ പുതിയ ഡിസ്റ്റിലറികൾക്കും ബിയർ, വൈൻ നിർമാണയൂണിറ്റുകൾക്കും വഴിതെളിയും. ഒന്നാം പിണറായിസർക്കാരിനെ വെട്ടിലാക്കിയ ബ്രൂവറി, ഡിസ്റ്റിലറി ഇടപാട് ഇനി നിയമവിധേയമായി നടത്താനുള്ള സാവകാശം സർക്കാരിന് ലഭിക്കും.

കയറ്റുമതിപ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യബ്രാൻഡ് രജിസ്‌ട്രേഷൻ നിരക്കുകൾ കുറച്ചുകൊടുക്കാനുള്ള നീക്കവും മദ്യനയത്തിലുണ്ട്. ഇത് ഡിസ്റ്റിലറികൾക്ക് നേട്ടമാകും. ക്ലാസിഫിക്കേഷൻ പദവി പുതുക്കൽ വൈകുന്നത് ബാർലൈസൻസിന് തടസ്സവുമല്ല. ഇതിന്റെ നേട്ടം ബാറുടമകൾക്കാണ്.

പൂട്ടിയ ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യശാലകൾ തുറക്കാനുള്ള അനുമതി നേരത്തേ സർക്കാർ നൽകിയിരുന്നു. ഇനി ഇവ തുറക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *