മത്സരം മരിച്ചുപോയ ഉമ്മൻ ചാണ്ടിയും ജെയ്ക്കും തമ്മിലായിരുന്നു ; എം. സ്വരാജ്

മരിച്ചുപോയ ഉമ്മൻ ചാണ്ടിയും ജെയ്ക്കും തമ്മിലായിരുന്നു പുതുപ്പള്ളിയിൽ മത്സരമെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. മരിച്ചുപോയല്ലോ എന്ന സഹതാപം ജനങ്ങൾ പ്രകടിപ്പിച്ചതായും സ്വരാജ്.

കേരളത്തിന്റെ ഇന്നലെകളിലേക്ക് നോക്കിയാൽ ഇത് അപൂർവമായ കാര്യമല്ല. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി സമീപിക്കാനാണ് തങ്ങൾ ശ്രമിച്ചത്. ആ ശ്രമമാണ് പുതുപ്പള്ളിയിലും നടത്തിയത്. എന്നാൽ തൃപ്പൂണിത്തറയിലേത് പോലെ, അരുവിക്കരയിലേത് പോലെ. പിറവത്തെപ്പോലെ ഇവിടെയും തങ്ങളുടെ ശ്രമം വിജയിച്ചില്ല.

‘ഏറ്റവും നല്ല വോട്ടുകച്ചവടക്കാരുടെ സംഘമാണ് കേരളത്തിലെ ബി.ജെ.പിയെന്ന് മുമ്പ് തന്നെ കേരളത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. അതിനാൽ, ഇപ്പോൾ ഉയർന്ന് വന്നിട്ടുള്ള ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ’, സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *