മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം; 2 കുട്ടികൾക്കു പരുക്ക്

തൃശൂർ പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മരിച്ചു. 2 കുട്ടികൾക്കു പരുക്കേറ്റു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മരിച്ചത്. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

കുട്ടികൾ മതിലിനടുത്തു കളിക്കുന്നതിനിടെയാണു സംഭവം. ദേവീഭദ്രയ്‌ക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *