‘മണ്ണ് വാരിത്തിന്നാലും കേരളത്തിലാരും ബിജെപിക്ക് വോട്ട് ചെയ്യില്ല’; കെബി ഗണേഷ് കുമാർ

കൊല്ലത്ത് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിനെ പുക്‌ഴ്ത്തി കെബി ഗണേഷ് കുമാർ. കൊട്ടാരക്കരയിൽ നടന്ന കേരള കോൺഗ്രസ് ബി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്, സിഎ അരുൺകുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഒരുമിച്ച് ഏറ്റവും കൂടുതൽ അഭിനയിച്ച നടനാണ് മുകേഷെന്ന് ഗണേഷ് കുമാർ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല.

കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കളിയാക്കത്തവരായി മലയാള സിനിമയിൽ ആരുമില്ല. കോൺഗ്രസിൻറേത് പോലെ മുട്ടേൽ എഴുതി അംഗത്വം നൽകുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് ബി എന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്‌സർസൈസ് ചെയ്യലും തമിഴ്‌നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബി ജെ പിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബി ജെ പിക്ക് വേണ്ടി ആൻറണി നേർച്ചയാക്കി. ലീഡറുടെ നിർബന്ധത്തിലാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

പത്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ തെമ്മാടിത്തരമാണ് പറഞ്ഞത്. ലീഡറെ കാണാൻ മുണ്ടിൻറെ അടിയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ. ഇതിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഇക്കൂട്ടത്തിലുണ്ട്. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോൺഗ്രസുകാർ കെബി ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *