മണ്ണാറശാല അമ്മയായി ഇനി സാവിത്രി അന്തർജനം

അന്തരിച്ച ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം മുറപ്രകാരം അടുത്ത മണ്ണാറശാല അമ്മയാകും. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്.

കഴിഞ്ഞ ദിവസമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തർജനം കാലം ചെയ്തത്. രാത്രി വൈകി സംസ്കാരം നടത്തി. അനാരോഗ്യം കാരണം ഏതാനും വർഷങ്ങളായി അമ്മ നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളിൽ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടർന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കൽ ചടങ്ങിന് 2016ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *