മകൻ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതുകൊണ്ടാണ് ആന്തരികാവയവങ്ങൾ ദാനം ചെയ്യാനുളള തീരുമാനത്തിൽ എത്തിയതെന്ന് അബിൻ വി ജെയുടെ അമ്മ റേഡിയോ കേരളത്തോട് പറഞ്ഞു. റേഡിയോ കേരളത്തിന്റെ പ്രതിദിന സംവാദ പരിപാടിയായ പ്രതിധ്വനിയിൽ സംസാരിക്കുകയായിരുന്നു ഓമന. അവയവങ്ങൾ വിൽക്കാൻ സ്വകാര്യ ആശുപത്രി നടത്തിയ കൊലപാതകമാണെന്നുളള ഡോ.ഗണപതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗണപതിയും വ്യക്തമാക്കി. അതേസമയം നിജ്സഥിതി തിരക്കാതെ കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ ഒരു നല്ല സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന വാർത്തകളണ് നൽകികൊണ്ടിരിക്കുന്നതെന്ന് ലേക്ഷോർ ആശുപത്രി പിആർഒ ലക്ഷ്മി റേഡിയോ കേരളത്തോട് പ്രതികരിച്ചു. 2009ൽ നടന്ന ഒരു സംഭവമാണ് വൈകാരിക അംശത്തോടുകൂടി മാധ്യമങ്ങൾ വിവാദമാക്കുന്നത്.
പ്രതിധ്വനിയുടെ പൂർണരൂപം