മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിൻ്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽകടവ് ഫിഷറീസ് ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്.
കാറ്ററിങ് ജോലിക്കാരിയായ ശോഭ ഇളയ മകൻ രാഹുലിനൊപ്പം രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് വരികയായിരുന്നു. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിന് കാരണം. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.
കെഎസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് തട്ടി റോഡിലേക്ക് മറിഞ് വീണ ബൈക്ക് യാത്രികൻ ഇന്നലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ആലുവ സ്വദേശി റിഷിൻ പീറ്ററാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ അങ്കമാലി സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. പഴയ മാർക്കറ്റ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികനെയാണ് കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ഇടിച്ചിട്ടത്. അങ്കമാലിയിൽ നിന്നും കാലടി എംസി റോഡിലേക്ക് തിരിയുകയായിരുന്ന ബസാണ് ഇടിച്ചത്.
വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക്, വെങ്ങാനൂർ പനങ്ങോട് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ബാലരാമപുരം എരുത്താവൂർ സ്വദേശികളായ തൗഫീഖ് (22) ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കുപറ്റി. സംഭവ സമയം തൗഫീഖിക്കാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.