ഭാര്യയ്ക്കു പാമ്പുകളെ ഇഷ്ടമല്ലായിരുന്നു; ഒരുപാടു പ്രശ്‌നങ്ങളുണ്ടായി, പിന്നീട് ഞങ്ങള്‍ പിരിഞ്ഞു: വാവ സുരേഷ്

വാവ സുരേഷിനെ അറിയാത്ത മലയാളികളില്ല. ഉഗ്രവിഷമുളള പാമ്പുകളെ ഒരു ഭയവുമില്ലാതെ നിമിഷനേരം കൊണ്ടു വരുതിയിലാക്കുന്ന വാവ സുരേഷ് എല്ലാവര്‍ക്കും അദ്ഭുതമാണ്. സര്‍പ്പസംരക്ഷണത്തിനുവേണ്ടി കുടുംബജീവിതം വരെ വേണ്ടെന്നുവച്ച വ്യക്തിയാണ് വാവ സുരേഷ്. തന്റെ കുടുംബജീവിതത്തെക്കുറിച്ച് വാവ പറഞ്ഞത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ ജീവന്‍ പോലും പണയപ്പെടുത്തിയാണു പാമ്പിനെ പിടിക്കുന്നത്. മാത്രമല്ല സമൂഹത്തിനുവേണ്ടി ദാമ്പത്യജീവിതം പോലും വേണ്ടെന്നു വച്ചവനാണ്. വിവാഹം കഴിഞ്ഞ് ആറുമാസമേ ഭാര്യയുമായി ഒന്നിച്ചു കഴിഞ്ഞുളളൂ. അവള്‍ക്ക് ഞാന്‍ പാമ്പിനെ പിടിക്കുന്നതിനോട് എതിര്‍പ്പായിരുന്നു.

പക്ഷേ, ഞാനത് ഉപേക്ഷിക്കാന്‍ തയാറായില്ല. പകരം ഞങ്ങള്‍ സേന്താഷത്തോടെ പിരിഞ്ഞു. പിന്നീട് മറ്റൊരു വിവാഹത്തിനു വീട്ടുകാര്‍ നിര്‍ബന്ധിെച്ചങ്കിലും ഞാനതിനു തയാറായില്ല. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുപക്ഷേ ഭാര്യയായി വരുന്ന പെണ്‍കുട്ടിക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞെന്നു വരില്ല. പട്ടാളക്കാരനായി നാടിനു വേണ്ടി ജീവിതം സമര്‍പ്പിക്കണം എന്നാണ് ആഗ്രഹിച്ചത്. അതു സാധിച്ചില്ല. പകരം നാടിനുവേണ്ടി ഇങ്ങനെ ജീവിതം സമര്‍പ്പിക്കുന്നു- വാവ സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *