ഭയം മാറിയിട്ടില്ല; അടുത്തകാലത്തൊന്നും ട്രെയിനില്‍ യാത്രചെയ്യാനാകില്ലെന്ന് രക്ഷപ്പെട്ട മലയാളികള്‍

ഒഡിഷ തീവണ്ടിയപകടത്തില്‍നിന്ന് രക്ഷപ്പെട്ട നാല് മലയാളികള്‍ ബാലസോറില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു. അവര്‍ തിങ്കളാഴ്ച നാട്ടിലെത്തും. ആശുപത്രി വാസത്തിനുശേഷം നാലംഗ സംഘം ബാലസോര്‍ വിട്ടു. ഭുവനേശ്വറിലെത്തിയ ശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് സംഘം അറിയിച്ചു.

ഇത് പുനര്‍ജന്മമാണെന്നും ദൈവത്തിന്റെ കാരുണ്യമാണെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ഉടന്‍തന്നെ നാട്ടിലെത്തി കുടുംബത്തെ കാണണമെന്ന ആശയും സംഘം പങ്കുവെച്ചു. നോര്‍ക്കയും മലയാളി സംഘടനയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

നാട്ടില്‍ എങ്ങനെയാണ് പോകുമെന്നതില്‍ വ്യക്തതയില്ല. ഇനിയെന്തായാലും അടുത്തൊന്നും ട്രെയിനില്‍ യാത്ര ചെയ്യില്ല. പേടി മാറിയിട്ടില്ല. ആ സാഹചര്യം മനസ്സില്‍ വരുമ്പോഴൊക്കെ ഭയമാണെന്നും സംഘം വിവരിച്ചു. കൊല്‍ക്കത്തയില്‍ ജോലിയാവശ്യത്തിന് പോയതായിരുന്നു സംഘം. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *