ഭക്ഷ്യപ്പൊടികള്‍ സ്വയം തയ്യാറാക്കുന്നത് നല്ലത്: ഭക്ഷ്യസുരക്ഷാവകുപ്പ്; വിമര്‍ശനവും പരിഹാസവും

മുളക്, മല്ലി, മഞ്ഞൾ, അരി, ഗോതമ്പ് തുടങ്ങിയവ കഴിവതും ഒരുമിച്ചുവാങ്ങി വൃത്തിയാക്കി ഉണക്കി പൊടിച്ച് ഈർപ്പം തട്ടാതെ അടച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽവന്ന പോസ്റ്റ് വലിയ ചർച്ചയായി. ഇതിനെതിരേ വ്യാപകപരാതികളും ട്രോളുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തേണ്ട അധികൃതർതന്നെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടത് വിപണിയിൽ മായംചേർത്ത വസ്തുക്കൾ സുലഭമാണെന്ന് സമ്മതിക്കുന്നതാണെന്നും അത് വകുപ്പിന്റെ പരാജയമാണെന്നുമാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ, പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണിതെന്നതരത്തിലുള്ള കമന്റുകൾ പോസ്റ്ററിനുതാഴെ നിറഞ്ഞു.

ആളുകളിൽ തെറ്റിദ്ധാരണ പടർത്തുന്നതരത്തിലുള്ള അറിയിപ്പുകൾ ഔദ്യോഗിക സ്ഥാനത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇതിന്റെ അർഥം വകുപ്പ് പരാജയമാണെന്നാണ്. പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ ഡയറക്ടർക്ക് പരാതിനൽകി.

Leave a Reply

Your email address will not be published. Required fields are marked *