ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്തപുക. വാഹനഗതാഗതം പോലും ദുഷ്കരം. തീയണക്കാനുള്ള ശ്രമം തുടരുന്നു. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾഅടങ്ങുന്ന കൂനയ്ക്കാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ തീ പിടിച്ചത്. ശക്തമായ കാറ്റിൽ കൂടുതൽമാലിന്യങ്ങളിലേക്ക് തീ പടർന്നത് വെല്ലുവിളിയായി. പ്ലാന്റിലെ അഗ്നിരക്ഷ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാക്കാത്തതും ദുരിതം ഇരട്ടിയാക്കി.