ബിജെപി വിട്ടിട്ടില്ലെന്നും സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ

ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി അം​ഗം രം​ഗത്ത്. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും താൻ നാട്ടിലെ പ്രവർത്തകർക്കൊപ്പം സജീവമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേ സമയം, സന്ദീപ് വാര്യർക്ക് എൻഡിഎ കൺവെൻഷൻ വേദിയിൽ കസേര നൽകാത്തത് ശരിയായില്ലെന്നാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചത്. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാർട്ടി വിട്ടുപോകില്ലെന്നും ശിവരാജൻ കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *